കൊട്ടിയൂർ: കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന നീക്കത്തിൽ പ്രതിഷേധിച്ച് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണയും സംഘടിപ്പിച്ചു. കൊട്ടിയൂർ ടൗണിൽ അഖിലേന്ത്യാ കിസാൻ കൗൺസിലിൽ അംഗം കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം പേരാവൂർ ഏരിയാ സെക്രട്ടറി കെ.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ജോസഫ്, സിപിഎം ജില്ലാകമ്മിറ്റിയംഗം എം. രാജൻ, വി.ജി. പദ്മനാഭൻ, കെ. ശശീന്ദ്രൻ, ഒ.എം. കുര്യാച്ചൻ, ശൈലജ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി: ഇഎസ്എ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് എഐകെഎസ് ആറളം വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ കർഷകസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. എഐകെഎസ് നേതാവ് ഇ.പി. രമേശൻ അധ്യക്ഷത വഹിച്ചു.
ജനവാസ മേഖലകളും കൃഷിയിടങ്ങളും പുനരധിവാസ മേഖലയും ഒഴിവാക്കി വനഭൂമി മാത്രം ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എൻ.ടി. റോസമ്മ, പി. റോസ, എ.ഡി. ബിജു, കെ. ജനാർദനൻ, കെ.എൻ. രാജീവൻ, എബ്രഹാം, കെ.എ. ദാസൻ , കെ.വി. കുഞ്ഞിക്കണ്ണൻ, എൻ. അശോകൻ എന്നിവർ പ്രസംഗിച്ചു.